y

മരട്: എസ്.എൻ.ഡി.പി യോഗം മരട് തെക്കു ശാഖാ വനിതാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായുള്ള അവധിക്കാല വിനോദ വിജ്ഞാന ക്യാമ്പ് 'മാമ്പഴക്കാലം' ശ്രീനാരായണ ഹാളിൽ ആരംഭിച്ചു. ശാഖാ പ്രസിഡന്റ് കെ.ആർ. ജയപ്രകാശ് നാരായണൻ ഉദ്ഘാടനം നിർവഹിച്ചു. വനിതാ സംഘം യൂണിറ്റ് പ്രസിഡന്റ് സുധീരലാൽ അദ്ധ്യക്ഷയായി. സെക്രട്ടറി സുബ ശ്രീകുമാർ, കോ-ഓർഡിനേറ്റർ ശില്പ അരുൺ എന്നിവർ പ്രസംഗിച്ചു. ആദ്യദിന പരിപാടിയായി ശാസ്ത്ര സാഹിത്യ പരിഷത്ത് തൃപ്പൂണിത്തുറ മേഖലയുടെ നേതൃത്വത്തിൽ പരിസ്ഥിതി സംരക്ഷണം, പരിസര ശുചിത്വം എന്നിവ പ്രമേയമാക്കി ശുചിത്വ ഉത്സവം പരിപാടി അവതരിപ്പിച്ചു.