കൊച്ചി: പ്ലസ് ടു വിജയശതമാനത്തിൽ തുടർച്ചയായ രണ്ടാം വർഷവും മിന്നുന്ന പ്രകടനവുമായി എറണാകുളം ജില്ല. എസ്.എസ്.എൽ.സിക്ക് നഷ്ടമായ സംസ്ഥാന തലത്തിലെ ഒന്നാം സ്ഥാനം 84.12 ശതമാനത്തോടെയാണ് ജില്ല സ്വന്തമാക്കി.
87.55 ശതമാനമായിരുന്ന കഴിഞ്ഞ വർഷത്തെ വിജയശതമാനത്തിൽ നിന്ന് ചെറിയ കുറവുണ്ടായെങ്കിലും
ഇത്തവണത്തെ കണക്കിൽ എറണാകുളത്തിനൊപ്പം 80 ശതമാനത്തിനു മുകളിലെത്തിയത് ഇടുക്കിയും തൃശൂരും കോഴിക്കോടും കണ്ണൂരും മാത്രം.
196 സ്കൂളുകളിൽ നിന്നായി 31,723 പേർ രജിസ്റ്റർ ചെയ്തതിൽ 31,562 പേരാണ് പരീക്ഷയെഴുതിയത്. 26,551 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 3,689 പേർ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. കഴിഞ്ഞ വർഷം 3,121 പേർക്കായിരുന്നു മുഴുവൻ എ പ്ലസ്.
ടെക്. സ്കൂൾ
ടെക്നിക്കൽ സ്കൂൾ വിഭാഗത്തിൽ കഴിഞ്ഞ വർഷം 79.59 ആയിരുന്ന വിജയശതമാനം 76ലേക്ക് താഴ്ന്നു. രജിസ്റ്റർ ചെയ്ത 436ൽ 434പേരാണ് പരീക്ഷയെഴുതിയത്. 333 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 34 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. കഴിഞ്ഞ തവണ 42 പേർക്കായിരുന്നു മുഴുവൻ എ പ്ലസ്. ഈ വിഭാഗത്തിൽ ഏറ്റവും കൂടുതൽ പേർ പരീക്ഷയെഴുതിയ ജില്ലയാണ് എറണാകുളമെങ്കിലും വിജയശതമാനത്തിൽ മുന്നിൽ പത്തനംതിട്ടയാണ്, 92.
ഓപ്പൺ സ്കൂൾ
ഓപ്പൺ സ്കൂൾ വിഭാഗത്തിലും വിജയശതമാനം താഴ്ന്നു. കഴിഞ്ഞ തവണ 62.36 ശതമാനമായിരുന്നത് 57ലേക്ക് താഴ്ന്നു. 2021-22ൽ 57.79 ആയിരുന്നിടത്താണ് കഴിഞ്ഞ തവണ 62.36 ലേക്ക് ഉയർന്നത്. രജിസ്റ്റർ ചെയ്ത 1,288ൽ 1,260 പേർ പരീക്ഷയെഴുതി. 722 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 23 പേർക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. കഴിഞ്ഞ വർഷം 18 പേർക്കായിരുന്നു മുഴുവൻ എ പ്ലസ്.
കഴിഞ്ഞ വർഷം 76.01 ശതമാനം വിജയം നേടിയ വി.എച്ച്.എസ്.ഇ വിഭാഗത്തിൽ ഇത്തവണ വിജയം 71.23 ആയി. ആറു വിദ്യാർത്ഥികൾക്ക് 1,200ൽ 1,200 മാർക്കും ലഭിച്ചു. വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ കഴിഞ്ഞ വർഷം 76.01 ആയിരുന്നു. 2,228 പേർ പരീക്ഷയെഴുതിയതിൽ 1,587 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ തവണ 2,359 പേർ പരീക്ഷ എഴുതിയതിൽ 1,793 പേരും ഉപരിപഠനത്തിന് യോഗ്യത നേടിയിരുന്നു.
100% എട്ട് സ്കൂളിന്
ജില്ലയിൽ 100 ശതമാനം വിജയം നേടിയ സ്കൂളുകളുടെ എണ്ണത്തിൽ നേരിയ വർദ്ധന. കഴിഞ്ഞ തവണ ഒരു സ്പെഷ്യൽ സ്കൂൾ ഉൾപ്പെടെ ഏഴ് സ്കൂളുകൾക്ക് 100 ശതമാനം ലഭിച്ചു. ഇത്തവണ എട്ടായി ഉയർന്നു. പരീക്ഷയെഴുതിയ 182 പേരും വിജയിച്ച ആലുവ സെന്റ് ഫ്രാൻസിസ് ഗേൾസ് എച്ച്.എസ്.എസാണ് മുന്നിൽ. വി.എച്ച്.എസ്.എസ് എയ്ഡഡ് വിഭാഗത്തിൽ മാർ സ്റ്റീഫൻ വി.എച്ച്.എസ്.എസ്. വാളകം നൂറുമേനി നേടി.
ആറു പേർക്ക് 1200/1200
കൊമേഴ്സ്
1. ഫിദ റൈഹാൻ തൃക്കാക്കര കാർഡിനൽ എച്ച്.എസ്.എസ്
സയൻസ്
1. ശിവഗംഗ രാജേഷ് (ഗവ.ഗേൾസ് എച്ച്.എസ്.എസ് എറണാകുളം)
2. നിമിഷ ഷിനോബ് (ഗവ.എച്ച്.എസ്.എസ് മുളന്തുരുത്തി)
3. ടി.എസ്. ഇന്ദു ലക്ഷ്മി (കെ.പി.എം എച്ച്.എസ്.എസ് പൂത്തോട്ട)
4. കെ. ഹിദ സിജു (സെന്റ് മേരീസ് ജി.എച്ച്.എസ്.എസ് എറണാകുളം)
5. ഫർസീൻ നസീർ (എസ്.എൻ.എച്ച്.എസ്.എസ് നോർത്ത് പറവൂർ)