aibea

കൊച്ചി: ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (എ.ഐ.ബി.ഇ.എ) ദേശീയ ജനറൽ കൗൺസിൽ സമ്മേളനം എറണാകുളത്ത് ജനറൽ സെക്രട്ടറി സി.എച്ച്. വെങ്കടാചലം ഉദ്ഘാടനം ചെയ്തു. ബാങ്കിംഗ് മേഖലയിലെ രണ്ടുലക്ഷത്തോളം ഒഴിവുകൾ നികത്തണമെന്നത് ഉൾപ്പെടെ ആവശ്യങ്ങൾ സംഘടന ഉന്നയിച്ചു. ദേശീയ പ്രസിഡന്റ് രാജൻ നഗർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി. എച്ച്. വെങ്കടാചലം, സംസ്ഥാന പ്രസിഡന്റ് കെ. എസ്. കൃഷ്ണ തുടങ്ങിയവർ പ്രസംഗിച്ചു. വൈകിട്ട് നടന്ന പൊതുസമ്മേളനത്തിൽ കെ. എസ്. കൃഷ്ണ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ബി. രാംപ്രകാശ്, സെക്രട്ടറി സി. കെ. ജയപ്രകാശ് എന്നിവർ പ്രസംഗിച്ചു. സമ്മേളനം ഇന്ന് സമാപിക്കും.