1

പള്ളൂരുത്തി: പെരുമ്പടപ്പ് മേഖലയിൽ വളരെ നാളുകളായി അനുഭവിക്കുന്ന രൂക്ഷമായ കുടി വെള്ളക്ഷാമത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് എഡ്രാക് പള്ളൂരുത്തി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും ധർണയും നടത്തി. ജില്ലാ പ്രസിഡന്റ് ആർ.രംഗദാസ പ്രഭു ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് എ.എ.ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു.കൊച്ചി മേഖലാ പ്രസിഡന്റ് ഐ.ജെ.ജോളി, മേഖലാ സെക്രട്ടറി കെ.എ.അഫ്സൽ, ജില്ലാ വൈസ് പ്രസിഡന്റ് കെ.എസ്.രമേഷ്,ജില്ലാ കമ്മിറ്റി അംഗം പി.വിജയൻ, പള്ളുരുത്തി മേഖലാ വനിതാ പ്രസിഡന്റ് പി.ചന്ദ്രകുമാരി, ബിജു അറക്കപ്പാടത്ത്, കെ.എക്സ്.ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു. അസിസ്റ്റന്റ് എൻജിനിയറുമായി ചർച്ച നടത്തി. പ്രശ്ന പരിഹാരം ഉറപ്പു നൽകിയതോടെ സമരം അവസാനിപ്പിച്ചു.