കൊച്ചി: നഗരത്തിലെ ഗതാഗത സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നഗരസഭയുടെ കീഴിലുള്ള സെന്റർ ഫോർ ഹെറിറ്റേജ് എൻവയോൺമെന്റ് ആൻഡ് ഡെവലപ്‌മെന്റും (സി. ഹെഡ്) എസ്.സി.എം.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റോഡ് സേഫ്ടി ആൻഡ് ട്രാൻസ്‌പോർട്ടേഷനും (സേർസ്റ്റ്) തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു. നഗരത്തിലെ റോഡ് സുരക്ഷ, ഗതാഗത നവീകരണം, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പൊതുയിടങ്ങളിലും സുരക്ഷാ ക്ലാസുകൾ, ജംഗ്ഷനുകൾ, റോഡ് എന്നിവ കേന്ദ്രീകരിച്ചുള്ള സുരക്ഷാ ഓഡിറ്റ്, ഗതാഗതം - റോഡുസുരക്ഷാ സംബന്ധിച്ച പഠനങ്ങൾ തുടങ്ങിയ മേഖലകളിൽ സഹകരിക്കും. മേയർ അഡ്വ. എം. അനിൽകുമാറും എസ്.സി.എം.എസ് ഗ്രൂപ്പ് വൈസ് ചെയർമാൻ പ്രൊഫ. പ്രമോദ് പി. തേവന്നൂരും ധാരണാപത്രം കൈമാറി.