ആലുവ: പ്ളസ് ടു പരീക്ഷയിൽ ആലുവയിലെ സ്കൂളുകൾക്ക് തിളക്കമാർന്ന വിജയം. ആലുവ സെന്റ് ഫ്രാൻസിസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ നൂറുമേനി വിജയം നേടി. മൂന്ന് വിഷയങ്ങളിലായി പരീക്ഷയെഴുതിയ 182 പേരും ഉപരിപഠന യോഗ്യത നേടി. 70 പേർക്ക് എല്ലാ വിഷയത്തിനും എ പ്ളസ് ലഭിച്ചു.

എസ്.എൻ.ഡി.പി സ്കൂളിൽ 96 ശതമാനം വിജയം

ആലുവ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിൽ പ്ളസ് ടു പരീക്ഷയിൽ 96 ശതമാനം പേർ വിജയികളായി. ബയോളജ്, കമ്പ്യൂട്ടർ സയൻസ്, കോമേഴ്സ് വിഭാഗങ്ങളിലായി പരീക്ഷയെഴുതിയ 178പേരിൽ 171പേരും ഉപരിപഠന യോഗ്യത നേടി. 53 പേർക്ക് എല്ലാ വിഷയത്തിനും എ പ്ളസ് ലഭിച്ചു.

ബോയ്സ് സ്കൂളിന് 90 ശതമാനം വിജയം

ആലുവ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ പ്ളസ് ടു പരീക്ഷയിൽ 90 ശതമാനം വിജയം നേടി. കമ്പ്യൂട്ടർ സയൻസ്, കോമേഴ്സ് വിഷയങ്ങളിലായി പരീക്ഷയെഴുതിയ 357 പേരിൽ 320 പേർ ഉപരിപഠന യോഗ്യത നേടി. 36 പേർക്ക് എല്ലാ വിഷയത്തിനും എ പ്ളസ് ലഭിച്ചു. ആലുവയിൽ സർക്കാർ മേഖലയിൽ ഏറ്റവും അധികം കുട്ടികൾ ഹയർ സെക്കൻഡറി പരീക്ഷയെഴുതിയതും ഇതേസ്കൂളിലാണ്.