muq

കൊച്ചി: അൽ മുക്താദിർ ജുവലറി ഗ്രൂപ്പിൽ നിന്നും ഈദുൽ അദ്ഹ ഓഫറായി യാതൊരു ഉപാധിയുമില്ലാതെ പൂർണമായും പണിക്കൂലി ഒഴിവാക്കി ആഭരണങ്ങൾ വാങ്ങാൻ അവസരമൊരുങ്ങുന്നു. ആന്റിക്, ചെട്ടിനാട്, അൺകട്ട് ഡയമണ്ട്, നഗാസ്, കൊൽക്കത്ത, ടർക്കിഷ് തുടങ്ങിയ വിവിധ ശൈലിയിലുള്ള ആഭരണങ്ങൾ പണിക്കൂലിയില്ലാതെ വാങ്ങാൻ അവസരം ലഭിക്കും. ഹാൾമാർക്കിംഗുള്ള പരിശുദ്ധ സ്വർണം ലൈഫ് ടൈം വാറണ്ടിയോടെ വാങ്ങുമ്പോൾ ഇന്നോവ ഹൈക്രോസ് കാർ നറുക്കെടുപ്പിലൂടെ സമ്മാനമായി ലഭിക്കും.അഞ്ച് പവനോ അതിലധികമോ വാങ്ങുന്നവരെയാണ് നറുക്കെടുപ്പിൽ പങ്കാളിയാക്കുന്നത്.
ഇതോടൊപ്പം 'ഇനി ഇരട്ടി സ്വർണം നേടാം' സീസൺ 2വിൽ ഭാഗ്യവധുവിന് സമ്മാനം നറുക്കെടുപ്പിലൂടെ നൽകും. ഒന്നാം സമ്മാനമായി വാങ്ങുന്ന അതേ തൂക്കത്തിലുള്ള സ്വർണവും രണ്ടാം സമ്മാനമായി 50 ശതമാനവും മൂന്നാം സമ്മാനമായി 25 ശതമാനവും സ്വർണ്ണാഭരണം സമ്മാനമായി നേടാം.