kklm
കാറ്റിലും മഴയിലും കൂത്താട്ടുകുളം നഗരസഭയിലെ വിവിധ പ്രദേശങ്ങളിൽഉണ്ടായ കെടുതി വിലയിരുത്തുന്നു

കൂത്താട്ടുകുളം:കനത്ത കാറ്റിലും മഴയിലും കൂത്താട്ടുകുളം നഗരസഭയിലെ വിവിധ പ്രദേശങ്ങളിൽ കനത്ത നാശനഷ്ടമുണ്ടായി. പലയിടത്തും ഇലക്ട്രിക് ലൈനുകൾ പൊട്ടി വീഴുകയും പോസ്റ്റുകൾ ഒടിയുകയും ചെയ്തു. രാത്രി മുഴുവൻവൈദ്യുതി ഇല്ലാത്ത അവസ്ഥയിലായിരുന്നു പല മേഖലകളും. വ്യാപാരസ്ഥാപനങ്ങളുടെ ബോർഡുകൾ, റൂഫ് വർക്ക് ചെയ്തിരുന്ന ഷീറ്റുകൾ എന്നിവയും തകർന്നു. നഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ, വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ്, നഗരസഭാ സെക്രട്ടറി ഷീബ. എസ് എന്നിവരടങ്ങുന്ന ഉന്നതതല സംഘം പ്രദേശം സന്ദർശിച്ച് വേണ്ട നടപടികൾ സ്വീകരിച്ചു.വൈദ്യുതി പുനസ്ഥാപിക്കുന്നതിനും വൃക്ഷങ്ങൾ വെട്ടി നീക്കുന്നതിനും പ്രത്യേക ആക്ഷൻ ടീം രൂപീകരിച്ചു.