kris

കോലഞ്ചേരി: കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ഹയർ സെക്കൻഡറിയിലെ പ്ളെസ് ടു വിജയത്തിൽ ഇരട്ടകളുടെ എ പ്ളസ് തിളക്കം. ടി.എസ്. ദേവനന്ദ, ടി.എസ്. കൃഷ്ണനന്ദ എന്നിവരാണ് യഥാക്രമം 97.6, 98.5 ശതമാനം മാർക്ക് ബയോ മാത്സ് ബാച്ചിൽ വാങ്ങിയത്. കറുകപ്പിള്ളി തെക്കേവാര്യശേരി സോമൻ, രഞ്ജിത ദമ്പതികളുടെ മക്കളാണ്. എട്ടാം ക്ലാസ് മുതൽ കോലഞ്ചേരി സെന്റ് പീറ്റേഴ്സ് സ്കൂളിലാണ് ഇരുവരും പഠിക്കുന്നത്. കൃഷ്ണ നന്ദയ്ക്ക് ഡോക്ടറും ദേവനന്ദയ്ക്ക് സിവിൽ സർവീസുമാണ് മോഹം. കടയിരുപ്പ് ഗവ. ഹയർ സെക്കൻഡറിയിലെ ഇരട്ടകളായ റിന്റു റെജി, റിനു റെജി എന്നിവർക്കും മുഴുവൻ വിഷയങ്ങൾക്കും എ. പ്ളസ് ലഭിച്ചു. റിന്റു കമ്പ്യൂട്ടർ സയൻസിലും റിനു ബയോ മാത്സ് ബാച്ചിലുമാണ് വിജയം നേടിയത്. പട്ടിമറ്റം ചൂരക്കോട് വാച്ചേരി റെജി വി. പീറ്ററിന്റെയും ഷിജയുടെയും മക്കളാണ്. പത്താം തരത്തിലും ഇരുവർക്കും ഫുൾ എ പ്ളസായിരുന്നു. എൻജിനിയറിംഗ് ബിരുദമാണ് ഇവർ ലക്ഷ്യമിടുന്നത്.