മൂവാറ്റുപുഴ: പ്ലസ് ടു പരീക്ഷയിൽ മൂവാറ്റുപുഴ തർബിയത്ത് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളും ഇരട്ടകളുമായ അഫ്രീൻ ഫാത്തിമയ്ക്കും ഐമൻ മാരിയ്യയ്ക്കും ഫുൾ എ പ്ലസ്. മൂവാറ്റുപുഴ ആസാദ് റോഡ് പുൽപ്രയിൽ പി.വൈ. റഫീഖിന്റേയും ഷമീമയുടെയും മക്കളാണ്. പഠിത്തത്തിൽ മിടുക്കികളായ ഇരുവരും പഠ്യേതര വിഷയങ്ങളിലും മികവു പുലർത്തുന്നവരാണ്.