വൈപ്പിൻ : എസ്.എൻ.ഡി.പി യോഗം ചെറായി നോർത്ത് ശാഖ വാരിശേരി മുത്തപ്പൻ ഭദ്രകാളിക്ഷേത്രത്തിലെ മഹോത്സവത്തിന് തുടക്കമായി.ഗുരുപൂജ, കുട നിവർത്തൽ, കലശാഭിഷേകം എന്നിവക്ക് ശേഷം മഹാകവി കുമാരനാശാൻ 150-ാം ജന്മദിനാഘോഷ സമ്മേളനം എസ്.എൻ.ഡി.പി യോഗം വൈപ്പിൻ യൂണിയൻ സെക്രട്ടറി ടി.ബി. ജോഷി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബേബി നടേശൻ അദ്ധ്യക്ഷത വഹിച്ചു. യോഗം ബോർഡ് മെമ്പർ കെ.പി. ഗോപാലകൃഷ്ണൻ, സെക്രട്ടറി കെ.കെ. രത്‌നൻ, ഉത്സവ കമ്മിറ്റി പ്രസിഡന്റ് ക്ഷേമാവതി ഗോപി എന്നിവർ പ്രസംഗിച്ചു. തുടർന്ന് പ്രസാദ ഊട്ട് നടത്തി.
ഇന്ന് രാവിലെ കലശാഭിഷേകം, ഉച്ചക്കും വൈകിട്ടും അന്നദാനം, വൈകിട്ട് 6.30 ന് പുഷ്പാഭിഷേകം, 6 ന് നവീന കൈകൊട്ടിക്കളികൾ, രാത്രി മ്യൂസിക് എന്റർടെയ്ൻമെന്റ്, 11ന് രാവിലെ കലശാഭിഷേകം, രാവിലെയും വൈകിട്ടും അന്നദാനം, വൈകിട്ട് 5ന് എഴുന്നള്ളിപ്പ്, രാത്രി 8ന് താലം വരവ്. തുടർന്ന് മഹാകലശം.