കൊച്ചി: മുൻമന്ത്രി കെ.ആർ. ഗൗരിഅമ്മയുടെ മൂന്നാം ചരമവാർഷികം ഇന്ന് സംസ്ഥാനത്ത് വിവിധ പരിപാടികളോടെ ആചരിക്കുമെന്ന് ജെ.എസ്.എസ് ഭാരവാഹികൾ അറിയിച്ചു. 14 ജില്ലകളിലും അനുസ്മരണ സമ്മേളനങ്ങളും അനാഥാലയങ്ങളിൽ അന്നദാനവും നടത്തും. എറണാകുളം വഞ്ചിസ്‌ക്വയറിൽ രാവിലെ 9.30ന് നടക്കുന്ന അനുസ്മരണ സമ്മേളനവും ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാനതല ആചരണവും ജനറൽ സെക്രട്ടറി അഡ്വ.എ.എൻ. രാജൻബാബു ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് പ്രൊഫ.എ.വി. താമരാക്ഷൻ അദ്ധ്യക്ഷത വഹിക്കും.