പെരുമ്പാവൂർ:16 കിലോ കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളി പൊലീസ് പിടിയിൽ. ഹോട്ടൽത്തൊഴിലാളിയായ ഒഡീഷാ ഗജാപതി അനുഗഞ്ച് സ്വദേശി സൂരജ് ബീറ (26) യെയാണ് പെരുമ്പാവൂർ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം വ്യാഴാഴ്ച പുലർച്ചെ മാറമ്പിള്ളിയിൽ നിന്ന് പിടികൂടിയത്.
ഒഡിഷയിൽ നിന്ന് ട്രെയിൻ മാർഗം കഞ്ചാവ് വില്പനയ്ക്കായി പെരുമ്പാവൂർ ഭാഗത്തേക്ക് കൊണ്ടുവരുന്ന വഴിപൊലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പിന്തുടർന്ന് പിടികൂടുകയായിരുന്നു.