sia-reji
സിയ റെജി

കൊച്ചി: അവധിക്കാലത്ത് വായിച്ച പുസ്തകങ്ങൾക്ക് ആസ്വാദനക്കുറിപ്പ് തയ്യാറാക്കുന്നതിന് വായനപൂർണിമ നടത്തിയ ജില്ലാതല മത്സരത്തിൽ ഒന്നാംസമ്മാനമായ അക്ഷരപ്പെരുമാൾ പുരസ്‌കാരം കൂത്താട്ടുകുളം ഗവ.എൽ.പി സ്കൂളിലെ നാലാംക്ലാസ് വിദ്യാർത്ഥിനി സിയ റെജിക്ക്.

വായനശീലം വളർത്താൻ മികച്ച പദ്ധതികൾ നടപ്പാക്കിയ പ്രൈമറി സ്‌കൂളിനുള്ള 'അക്ഷരപ്പെരുമ' പുരസ്‌കാരത്തിന് കീഴ്‌മുറി ഗവ.എൽ.പി സ്‌കൂളും അർഹരായി. 675 വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു.

21 ന് കീഴ്‌മുറി സ്‌കൂൾ ജൂബിലി വേദിയിൽ നടക്കുന്ന ചടങ്ങിൽ സിയ റെജിക്ക് പുരസ്കാരം സമ്മാനിക്കും. മറ്റ് പുരസ്‌ക്കാരങ്ങൾ വായന പക്ഷാചരണ പ്രത്യേക പദ്ധതിയായി ജില്ലയിലെ എഴുത്തുകാർ പങ്കെടുക്കുന്ന അക്ഷരയാത്രയിൽ വിതരണം ചെയ്യും. ആദ്യമത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കാത്ത എൽ.പി, യു.പി.വിഭാഗം വിദ്യാർത്ഥികൾക്ക് ഈ മാസം വായിച്ച ഏതെങ്കിലും ഒരു പുസ്‌കത്തെക്കുറിച്ച് എ ഫോർ പേപ്പറിൽ രണ്ടുപുറത്തിൽ കവിയാത്ത കുറിപ്പുകൾ തയ്യാറാക്കി 20വരെ 9048720051 എന്നവാട്ട്‌സ് ആപ്പ് നമ്പരിൽ അയച്ച് പങ്കെടുക്കം. മത്സരാർത്ഥിയുടെ പേര്, സ്‌കൂൾ, വീട്ടുവിലാസം, ഫോൺനമ്പർ എന്നിവ പ്രത്യേകം രേഖപ്പെടുത്തണമെന്ന് കോ-ഓർഡിനേറ്റർ ഇ.വി. നാരായണൻ അറിയിച്ചു.