കൊച്ചി: എസ്.എൻ.ഡി.പി യോഗം 1803-ാം നമ്പർ വൈറ്റില ശാഖയിലെ ഗുരുദേവ ചൈതന്യ കുടുംബ യൂണിറ്റിന്റെ 15-ാമത് വാർഷിക പൊതുയോഗം ശാഖാ പ്രസിഡന്റ് ടി.ജി. സുബ്രഹ്മണ്യത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു.
കൺവീനർ സന്തോഷ് കണക്കും പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.
പുതിയ കൺവീനറായി വി.ജി. സഹജനെയും ജോയിന്റ് കൺവീനറായി ഷിബു കുമാറിനെയും തിരഞ്ഞെടുത്തു. കൊൺസിലർ സുനിത ഡിക്‌സൺ, ശാഖാ സെക്രട്ടറി ടി.പി. അജിത് കുമാർ, മുൻ പ്രസിഡന്റ് പി.വി. പുരുഷോത്തമൻ, ശാഖാ കമ്മിറ്റി അംഗം ഡി. അശോകൻ, ഉഷ അശോകൻ എന്നിവർ സംസാരിച്ചു.