വൈപ്പിൻ: കൂടുതൽ ഡോക്ടർമാരുടെ സേവനം ആവശ്യപ്പെട്ട് ഗോശ്രീ മനുഷ്യാവകാശ സംരക്ഷണസമിതി ഞാറക്കൽ താലൂക്ക് ആശുപത്രിക്ക് മുന്നിൽ ജനകീയ പ്രതിഷേധ സമരം നടത്തി. സമിതി ചെയർമാൻ പോൾ ജെ. മാമ്പിള്ളി സമരം ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ജോസഫ് നരികുളം അദ്ധ്യക്ഷനായി.
ആശുപത്രി സൂപ്രണ്ടിനും ജില്ലാ മെഡിക്കൽ ഓഫീസർക്കും നിവേദനം സമർപ്പിച്ചു.
ജെ.എസ്.എസ്. ജില്ലാ പ്രസിഡന്റ് വി.കെ. സുനിൽകുമാർ, അയ്യങ്കാളി സംസ്‌കാരിക വേദി ചെയർമാൻ പി.കെ. ബാഹുലേയൻ, കേരള പ്രതികരണസമിതി ചെയർമാൻ എൻ.ജി.ശിവദാസ്, ജോസി ചക്കാലക്കൽ, ഫ്രാൻസിസ് അറക്കൽ ആന്റണി പുന്നത്തറ, ബിജു ജോർജ് തുണ്ടിയിൽ, ടൈറ്റസ് പൂപ്പാടി, മണി തേങ്ങാതറ, റോസിലി ജോസഫ്, സേവ്യർ എം.എ, കെ.എ സേവ്യർ തുടങ്ങിയവർ പ്രസംഗിച്ചു.