കൊച്ചി: മഹാത്മാഗാന്ധി സർവകലാശാലയുടെ ആഭിമുഖ്യത്തിൽ തേവര സേക്രഡ് ഹാർട്ട് കോളേജിൽ സംഘടിപ്പിക്കുന്ന അഖിലേന്ത്യാ പുരുഷ ഹാൻഡ്ബാൾ ചാമ്പ്യൻഷിപ്പിന്റെ ക്വാർട്ടർ മത്സരങ്ങൾ ഇന്ന് നടക്കും. നാല് ഗ്രൂപ്പുകളായി നടന്ന ലീഗ് മത്സരങ്ങളിൽ ഗ്രൂപ്പ് ചാമ്പ്യൻമാരായി എം.ജി യൂണിവേഴ്സിറ്റി ക്വാർട്ടറിലെത്തി. എം.ജിയെ കൂടാതെ കാലിക്കറ്റ്, പെരിയാർ, കർപ്പാകം, അമൃത് സർ ഗുരുനാനാക് ദേവ്, പഞ്ചാബി യൂണിവേഴ്സിറ്റി പാട്യാല, പഞ്ചാബ് യൂണിവേഴ്സിറ്റി ചണ്ഡിഗർ, ലൗലി പ്രൊഫഷണൽ യൂണിവേഴ്സിറ്റി ജലന്ദർ എന്നീ സർവകലാശാലകളും ക്വാർട്ടറിൽ കടന്നു. ഇന്നലെ നടന്ന മത്സരങ്ങളിൽ എം.ജി സർവകലാശാല രണ്ടു മത്സരവും കാലിക്കറ്റ് യൂണിവേഴ്സിറ്റി ഒരു മത്സരവും വിജയിച്ചു.