മൂവാറ്റുപുഴ: മാതേക്കൽ കുടുംബയോഗ വാർഷികം ഇന്ന് രാവിലെ 9.30ന് മീങ്കുന്നം സെന്റ് ജോസഫ് പള്ളിയിലെ പാരീഷ് ഹാളിൽ നടക്കും. രാവിലെ 10ന് നടക്കുന്ന പൊതുസമ്മേളനം മീങ്കുന്നം പള്ളിവികാരി ഫാ.ജോർജ് വടക്കേൽ ഉദ്ഘാടനം ചെയ്യും. ചെറിയാൻ തോമസ് മാതേക്കൽ അദ്ധ്യക്ഷത വഹിക്കും. കെ.ബേബി ജോൺ മുഖ്യപ്രഭാഷണം നടത്തും. എമിൽകെ.ജോൺ, റവ.ഫാ. ജോസഫ് കണ്ണോത്തുകുഴി, ഫാ. ജോസ് മാതേക്കൽ, ഫാ.വിൽസൻ മാതേക്കൽ, ഫാ.ഷൈൻ മാതേക്കൽ ,ജോസ് കുര്യാക്കോസ് എന്നിവർ സംസാരിക്കും. ചടങ്ങിൽ 80 വയസ് പൂർത്തിയായ മാതാപിതാക്കളെ ആദരിക്കും. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ വിജയിച്ചവർക്ക് സമ്മാനങ്ങൾ നൽകും. തുടർന്ന് വിവിധ കലാ-കായിക മത്സരങ്ങളും സ്നേഹ വിരുന്നും നടക്കും.