കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ പ്രാദേശിക ഭാഷാ വിനോദ പ്ലാറ്റ്‌ഫോമായ വിൻസോ മെയ്ഡ് ഇൻ ഇന്ത്യ സാങ്കേതികവിദ്യ കയറ്റുമതി ലക്ഷ്യമിട്ട് ഭാരത് ടെക് ട്രയംഫ് പ്രോഗ്രാമിന്റെ രണ്ടാം സീസൺ സംഘടിപ്പിക്കുന്നു. ഗെയിം ഡെവലപ്പർമാർ, സ്റ്റുഡിയോകൾ, സ്റ്റാർട്ടപ്പുകൾ, തുടങ്ങിയവയ്ക്ക് രണ്ടാം സീസണിൽ പങ്കെടുക്കാം.
ഭാരത് ടെക്‌നോളജി ട്രയംഫ് രണ്ടാം സീസൺ വിജയികൾക്ക് നവീനമായ ഗെയിമുകളും ഗെയിമിംഗ് സാങ്കേതികവിദ്യകളും ജൂൺ 26 മുതൽ 30 വരെ ബ്രസീലിൽ നടക്കുന്ന ഗെയിംസ്‌കോമിലെ ഇന്ത്യൻ പവിലിയനിൽ പൂർണ സ്‌പോൺസർഷിപ്പോടെ അവതരിപ്പിക്കാൻ അവസരം ലഭിക്കും. ഈ രംഗത്തെ പ്രത്യേക പ്രഖ്യാപനങ്ങൾ നടത്താനും പദ്ധതികൾ പുറത്തിറക്കാനും അത്യാധുനീക സാങ്കേതികവിദ്യകൾ അവതരിപ്പിക്കാനുമുള്ള ഉത്തമമായ വേദിയാണ് ഗെയിംസ്‌കോം.