കോലഞ്ചേരി: പട്ടിമറ്റം പെരുമ്പാവൂർ റോഡിൽ കുമ്മനോട് ഭണ്ഡാര ക്കവലയിൽ ടിപ്പർ ടോറസ് ബൈക്കിൽ ഇടിച്ച് വെങ്ങോല ഇലവുംകുടി നാരായണൻ മകൻ സുനിൽ കുമാർ (42) മരിച്ചു. വെൽഡിംഗ് തൊഴിലാളിയാണ്. ഇന്നലെ വൈകിട്ട് 6ന് കുമ്മനോട് ഭണ്ഡാരക്കവല വളവിലാണ് അപകടം. ഇരു വാഹനങ്ങളും പെരുമ്പാവൂർ ഭാഗത്തേക്ക് പോവുകയായിരുന്നു. പിന്നിൽ ഇടിച്ച ടോറസ് സ്കൂട്ടറിനെ പതിനഞ്ച് മീറ്ററോളം വലിച്ചു കൊണ്ടുപോയി. സുനിൽ കുമാറിനെ കോലഞ്ചേരി മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അവിവാഹിതനാണ്. മാതാവ്: വത്സല.