കൊച്ചി: ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ പ്രവർത്തന ലാഭം ജനുവരി മുതൽ മാർച്ച് വരെ 40.8 ശതമാനം വർദ്ധനയോടെടെ 285 കോടി രൂപയായി. അറ്റാദായം 101 കോടി രൂപയിൽ നിന്ന് 43 കോടി രൂപയായി കുറഞ്ഞു. പ്രൊവിഷനിംഗായി അധിക തുക മാറ്റിവെച്ചതാണ് അറ്റാദായത്തിൽ ഇടിവുണ്ടാക്കിയത്. ഇക്കാലയളവിൽ 591 കോടി രൂപ അറ്റ പലിശ വരുമാനം കൈവരിച്ചു. മുൻ വർഷം ഇതേകാലയളവിനേക്കാൾ 18.4 ശതമാനം വർദ്ധനയാണിത്. ആസ്തികളിലെ വരുമാനം 1.9 ശതമാനവും ഓഹരികളിലെ വരുമാനം 20.3 ശതമാനവുമാണ്. മൂലധന പര്യാപ്തതാ നിരക്ക് 23.3 ശതമാനമായി.
ബാങ്കിന്റെ ആകെ ബിസിനസ് 27.5 ശതമാനം വാർഷിക വളർച്ചയോടെ 39,527 കോടി രൂപയിലെത്തി. ആകെ വായ്പകൾ 33 ശതമാനം വർദ്ധിച്ച് 18,772 കോടി രൂപയായി. ആകെ നിക്ഷേപം 35.5 ശതമാനം വാർഷിക വളർച്ചയോടെ 19,868 കേടി രൂപയിലെത്തി. ആകെ നിഷ്‌ക്രിയ ആസ്തികൾ 4.8 ശതമാനവും അറ്റ നിഷ്‌ക്രിയ ആസ്തികൾ 2.3 ശതമാനവുമാണ്.