v

കൊച്ചി: 'മാരിവില്ലിൻ ഗോപുരങ്ങൾ" എന്ന സിനിമയുടെ തിയേറ്റർ വിതരണം വാഗ്ദാനംചെയ്ത് പണംകൈപ്പറ്റിയശേഷം നിർമ്മാതാക്കൾ വഞ്ചിച്ചെന്നാരോപിച്ച ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. കേരളത്തിലെ വിതരണാവകാശം തരാമെന്ന് പറഞ്ഞ് 20ലക്ഷം കൈപ്പറ്റിയെന്നാരോപിച്ച് എടത്വ സ്വദേശി ചെറിഷ് ജോർജ് നൽകിയ ഹർജിയിൽ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ടിരുന്നു. സ്വകാര്യവ്യക്തികൾ തമ്മിലുള്ള തർക്കമായതിനാൽ സിവിൽ കോടതിയെയാണ് സമീപിക്കേണ്ടതെന്ന് സിംഗിൾബഞ്ച് വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് ഡിവിഷൻബെഞ്ചിനെ സമീപിച്ചത്.