കൊച്ചി: കപ്പൽ നിർമ്മാണ, അറ്റകുറ്റപ്പണി മേഖലയിലെ സുരക്ഷാ മാനദണ്ഡങ്ങൾ ശക്തിപ്പെടുത്തുന്നതിന് കൊച്ചി കപ്പൽശാല സുരക്ഷാ ഉച്ചകോടി സംഘടിപ്പിച്ചു. തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയം സെക്രട്ടറി ടി.കെ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കപ്പൽശാലാ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മധു എസ്. നായർ, ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്സ് വകുപ്പ് ഡയറക്ടർ പി. പ്രമോദ് പി, എസ്. ഹരികൃഷ്ണൻ, ബി.ജെ. രവി, ഡോ. എസ്.കെ. ദീക്ഷിത് തുടങ്ങിയവർ സംസാരിച്ചു.