plastwo
അലക്സ് ടോം, ആൻസ് ടോം

മൂവാറ്റുപുഴ: ഇരട്ടകൾക്ക് ഇരട്ടി മധുരമായി പ്ലസ് ടുവിന് ഫുൾ എ പ്ലസ്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മൂവാറ്റുപുഴ നിയോജക മണ്ഡലം പ്രസിഡണ്ട് വാഴക്കുളം താണിക്കൽ തോമസ് -സൂര്യ ദമ്പതികളുടെ ഇരട്ട കുട്ടികളായ അലക്സ് ടോം, ആൻസ് ടോം എന്നിവരാണ് മിന്നുംജയം നേടിയത്. കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കണ്ടറി സ്‌കൂളിൽനിന്നും അലക്സ് ടോം കമ്പ്യൂട്ടർ സയൻസിലും ആൻസ് ടോം ബയോ മാത്സിലുമാണ് ഫുൾ എ പ്ലസ് നേടിയത്. ഇരുവർക്കും 1174 മാർക്ക് വീതവും ലഭിച്ചു. പത്താം ക്ലാസിലും ഇരുവർക്കും ഫുൾ എ പ്ലസാണ് ലഭിച്ചത്.