കൊച്ചി: പതിനാലാമത് ഹോട്ടൽ ടെക് കേരള പ്രദർശനം ബോൾഗാട്ടി പാലസ് ഇവന്റ് സെന്ററിൽ 15 മുതൽ 17 വരെ നടക്കും. 60ൽപ്പരം സ്ഥാപനങ്ങൾ ഹോട്ടൽ, റിസോർട്ട്, റസ്റ്റോറൻസ്, കാറ്ററിംഗ് മേഖലകൾക്ക് ആവശ്യമായ ഉത്പന്നങ്ങളും സേവനങ്ങളും പ്രദർശിപ്പിക്കുമെന്ന്

ക്രൂസ് എക്‌സ്‌പോസ് ഡയറക്ടർ ജോസഫ് കുര്യാക്കോസ് പറഞ്ഞു. വാർത്താസമ്മേളനത്തിൽ കെ.പി.എച്ച്.എ സംസ്ഥാന പ്രസിഡൻറ് ബിന്ദു പർവീഷ്, ഷെഫ് ജോർജ് എന്നിവരും പങ്കെടുത്തു.