മൂവാറ്റുപുഴ: കേരള ചേരമർ സംഘം സംസ്ഥാന സമ്മേളനം 12,13 തീയതികളിൽ മൂവാറ്റുപുഴ അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. 12ന് രാവിലെ 9ന് സംസ്ഥാന പ്രസിഡന്റ് എബി ആർ.നീലംപേരൂർ പതാക ഉയർത്തും. 11ന് പ്രതിനിധി സമ്മേളനം മാത്യു കുഴൽനാടൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ശേഷം മൂവാറ്റുപുഴ മുനിസിപ്പൽ ചെയർമാൻ പി.പി എൽദോസ് സെമിനാർ ഉദ്ഘാടനം ചെയ്യും. 13ന് രാവിലെ 10ന് എംപ്ലോയീസ് പെൻഷനേഴ്‌സ് സമ്മേളനം മൂവാറ്റുപുഴ ടൗൺ ഹാളിൽ സംഘം ജനറൽ സെക്രട്ടറി ഐ.ആർ സദാനന്ദൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 3ന് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനു സമീപം പ്രകടനം ആരംഭിക്കും. പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും.