കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ സ്‌കൂൾ ഒഫ് മാനേജ്‌മെൻറ് സ്റ്റഡീസിൽ ദേശീയതല ബിസിനസ് ക്വിസ് മത്സരം ഇന്ന് നടക്കും. വിവിധ കോളേജുകളിലെ ബിരുദ-ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. രണ്ടുപേരടങ്ങുന്ന ടീമായാണ് മത്സരം. ഒരുടീമിന് 300രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. നേരിട്ടുള്ള രജിസ്‌ട്രേഷൻ രാവിലെ 9 മുതൽ കുസാറ്റ് ക്യാമ്പസിൽ നടക്കും. ഒന്നാം സമ്മാനം 20,000 രൂപ, രണ്ടാം സമ്മാനം 10,000 രൂപ. ഫോൺ: 8825505814.