kklm
കൂത്താട്ടുകുളത്ത് അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന മുറി നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ പരിശോധിച്ചു സീൽ ചെയ്യുന്നു

കൂത്താട്ടുകുളം: കൂത്താട്ടുകുളത്ത് അന്യസംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന വൃത്തിഹീനമായ മുറി നഗരസഭ ആരോഗ്യ വിഭാഗം പൂട്ടി സീൽ ചെയ്തു. അശ്വതി ജംഗ്ഷനിലെ കോഴിപ്ലാക്കിൽ ബിൽഡിംഗ്സിലെ വാടക മുറികളാണ് നഗരസഭ ആരോഗ്യ വിഭാഗം അടച്ചുപൂട്ടിയത്. വൃത്തിഹീനമായ അന്തരീക്ഷവും,കെട്ടിടത്തിൽ നിന്നും മലിനജലം പുറത്തേക്ക് ഒഴുക്കുന്നതായും പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
ഹെൽത്ത് ഇൻസ്പെക്ടർ സുനിൽകുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ അജീഷ്, ആസിഫ്, ഓഫീസ് സ്റ്റാഫ് ഉണ്ണിക്കൃഷ്ണൻ, കണ്ടിജൻന്റ് വർക്കർ വിജയൻ എന്നിവർ നേതൃത്വം നൽകി.