കാലടി: ജഗദ് ഗുരു ശ്രീശങ്കരാചാര്യരുടെ ജയന്തി ആഘോഷം ഇന്ന് വൈകിട്ട് 3ന് കാലടി ശൃംഗേരിമഠത്തിലെ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ വച്ച് നടക്കും. പുരസ്കാര സമർപ്പണം, മാതൃവന്ദനം, ഗുരുവന്ദനം, കാരുണ്യ സഹായവിതരണം, 1501 വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സഹായവിതരണം എന്നിവ നടത്തും.

മാണിക്യമംഗലം സായ് ശങ്കര ശാന്തികേന്ദ്രം, എച്ച്.ആർ.ഡി.എസ് ഇന്ത്യ, പൗർണമിക്കാവ് ട്രസ്റ്റ്, കാലടി ശങ്കര സങ്കേത് ഫൗണ്ടേഷൻ എന്നീ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. അദ്വൈതസംഗമം വൈകിട്ട് 3ന് ആരംഭിക്കും. ഗുരു ആത്മനമ്പി ഉദ്ഘാടനം ചെയ്യും. പ്രൊഫ. എ. സുബ്രഹ്മണ്യ അയ്യർ അദ്ധ്യക്ഷനാകും. കേരളകൗമുദി കൊച്ചി യൂണിറ്റ് ചീഫ് പ്രഭു വാര്യർ, സായ് ശങ്കര ശാന്തികേന്ദ്രം ഡയറക്ടർ പി.എൻ. ശ്രീനിവാസൻ, പ്രീതി പറക്കാട്ട്, പർവീൺ ഹഫീസ്, നുസ്രത്ത് ജഹാൻ ഇ.കെ എന്നിവർ പങ്കെടുക്കും. കെ.കെ. കർണൻ വിദ്യാഭ്യാസസഹായം വിതരണം ചെയ്യും. ചെയർമാൻ ടി.എസ്. ബൈജു നേതൃത്വം വഹിക്കും. രജിസ്ട്രേഷൻ ഒരുമണിക്ക് തുടങ്ങും.