കാക്കനാട്: നെച്ചിക്കാട്ടുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ ഉത്സവം ഇന്നാരംഭിക്കും.

 11 ന് തിരുവാതിര, വീണക്കച്ചേരി, വലിയ ഗുരുതി. 12 ന് ശ്രീമദ് നാരായണീയ മഹോത്സവം, സത്യനാരായണ വൃതം, മേജർ സെറ്റ് കഥകളി.

 13 ന് ശനീശ്വര പൂജ, കോട്ടക്കൽ മധു, മിഥുൻ ജയരാജ്, എന്നിവർ ചേർന്നൊരുക്കുന്ന ജുഗൽബന്ദി.

 14 ന് പനമണ്ണ ശശി, മട്ടന്നൂർ ശ്രീകാന്ത്, കല്ലൂർ ഉണ്ണികൃഷ്ണൻ അവതരിപ്പിക്കുന്ന ട്രിപ്പിൾ തായമ്പക.

 15 ന് കാഴ്ച ശീവേലി, മേജർ സെറ്റ് പഞ്ചാരിമേളം, വൈകിട്ട് 5ന്‌ പെരുവനം കുട്ടൻമാരാരുടെ മേളപ്രമാണത്തിൽ ഡി. എൽ.എഫ് പരിസരത്തു നിന്ന് പകൽപ്പൂരം. എല്ലാ ദിവസവും പ്രഭാത ഭക്ഷണവും ഉച്ചയ്ക്ക് അന്നദാനവുമുണ്ടായിരിക്കുമെന്നു പ്രസിഡന്റ്‌ എം.കെ. വേണുഗോപാലൻ, സെക്രട്ടറി എം.എൻ. ഹരിദാസൻ നായർ, ട്രഷറർ പി.എസ്. സുരേഷ്‌കുമാർ എന്നിവർ അറിയിച്ചു.