കാലടി: കിഴക്കേ ദേശം എ.കെ.ജി സ്മാരക ലൈബ്രറി സംഘടിപ്പിക്കുന്ന കുട്ടികളുടെ സംഗമം 'ബാലോത്സവം" ഇന്ന് രാവിലെ 9.30ന് ലൈബ്രറി സെക്രട്ടറി എൻ. പരമേശ്വരന്റെ വീട്ടുമുറ്റത്ത് നടക്കും. ശാസ്ത്രാഭിരുചി, നിർമ്മാണ മൂല, ഭാഷാ മൂല, കളികൾ എന്നിങ്ങനെയുള്ള പരിപാടികൾ സംഘടിപ്പിക്കുമെന്ന് താലൂക്ക് വൈസ് പ്രസിഡന്റ് കെ.സി. വത്സല, ലൈബ്രറി പ്രസിഡന്റ് ഭാസ്ക്കര പിള്ള എന്നിവർ അറിയിച്ചു.