fireforce
പെരുമ്പാവൂ‌ർ വല്ലം ചൂണ്ടിയിൽ മരത്തിൽ കുടുങ്ങിയ ആളെ പെരുമ്പാവൂർ ഫയർഫോഴ്സ് സേനാംഗങ്ങൾ സുരക്ഷിതമായി താഴെ ഇറക്കുന്നു

പെരുമ്പാവൂർ: പെരുമ്പാവൂർ നഗരസഭയിലെ 13-ാം വാർഡിലെ വല്ലം ചൂണ്ടിയിൽ 35 അടി ഉയരമുള്ള മരത്തിൽ കൊമ്പ് മുറിക്കുന്നതിനിടെ കാൽ കുടുങ്ങിയ ആളെ പെരുമ്പാവൂർ ഫയർഫോഴ്സ് എത്തി സുരക്ഷിതമായി താഴെ ഇറക്കി. വല്ലം മേനാച്ചേരി വീട്ടിൽ ആന്റണി(64)യെയാണ് ലാഡർ,​ റോപ്പ് എന്നിവ ഉപയോഗിച്ച് സുരക്ഷിതമായി താഴെ എത്തിച്ചത്. സ്റ്റേഷൻ ഓഫീസർ ടി.കെ. സുരേഷ്, ഗ്രേഡ് അസി: സ്റ്റേഷൻ ഓഫീസർ എൽദോസ്, കെ.കെ. ബിജു, അജേഷ്, കണ്ണൻ, സംഗീത്,​ മണികണ്ഠൻ,​ എൽദോസ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.