പള്ളുരുത്തി: ഭർത്താവുമായി കഴിഞ്ഞ ആറു വർഷമായി അകന്നു കഴിഞ്ഞിരുന്ന യുവതി പെരുമ്പടപ്പ് കൾട്ടസ് റോഡിനു സമീപത്തെ വാടക വീട്ടിൽ തീ കൊളുത്തി മരിച്ച നി​ലയി​ൽ. മലപ്പുറം കുറ്റിപ്പുറം പൂമുല്ലക്കകത്ത് വീട്ടിൽ സോഫിയ (38) ആണ് മരിച്ചത്. ഇന്നലെ രാവിലെ 8.30 ഓടെ കൾട്ടസ് റോഡിന് സമീപത്തെ വാടക വീടിന്റെ മുകൾനിലയിലാരുന്നു സംഭവം. സമീപവാസി​കൾ എത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു. പള്ളുരുത്തി തങ്ങൾ നഗറിലുള്ള സെയ്ദ് ഹമീദ് ഹുസൈൻ തങ്ങളാണ് ഭർത്താവ്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കായി എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം ഇന്ന്. മക്കൾ: സഹൽ, ആമിന.