മട്ടാഞ്ചേരി: പ്രതിസന്ധികളൊഴിയാതെ മട്ടാഞ്ചേരി പൊതുമരാമത്ത് വകുപ്പ് ബോട്ട് ജെട്ടി. നവീകരണജോലികൾ പൂർത്തിയായിട്ടും ജെട്ടി ഉദ്ഘാടനവും പ്രവർത്തനവുമെന്ന അനിശ്ചിതത്വം തുടരുകയാണ്. നവീകരണം പുർത്തിയായി ഏട്ട് മാസമായി. ബോട്ട് അടുക്കുന്നതിന് തടസമായ എക്കൽ നീക്കമാണ് പ്രതിസന്ധിയായത്.
2018ൽ പ്രളയ ദുരിതത്തെ തുടർന്ന് പുർണമായും നിറുത്തലാക്കിയ മട്ടാഞ്ചേരി ജെട്ടി അഞ്ച് വർഷമായി അടഞ്ഞു കിടക്കുകയാണ്. പ്രാദേശിക പ്രതിഷേധങ്ങളും തടസങ്ങളും നിർമ്മാണ സാമഗ്രികളുടെ മോഷണങ്ങളും ജെട്ടി നവീ കരണത്തിന് തടസമായി.
ഒരു കോടിയുടെ നവീകരണം
ഒരു കോടിയോളം രൂപ ചെലവിലാണ് ജെട്ടി നവീകരണം നടന്നത്. എക്കൽ നീക്കത്തിന് അഞ്ച് കോടി രൂപയാണ് കരാർത്തുക. 2022 ഏപ്രിലിൽ ചെളി നീക്കൽ പ്രവർത്തനം തുടങ്ങിയെങ്കിലും ചെളി നിക്ഷേപിക്കുന്നതിനെ തുടർന്നുണ്ടായ പ്രാദേശിക പ്ര തിഷേധത്തെ തുടർന്ന് ഡ്രഡ്ജിംഗ് നിറുത്തിവെച്ചു. ഡ്രഡ്ജിംഗ് പ്രതിസന്ധിയിൽ ഇന്നും അനിശ്ചിതമായി തുടരുകയാണ് .
പ്രാചീന ജെട്ടി
ചരിത്ര പ്രാധാന്യമു ള്ള മട്ടാഞ്ചേരി ജെട്ടി വാണിജ്യ ടൂറിസം കേന്ദ്രത്തിലെ പ്രധാന യാത്രാ മാർഗങ്ങളിലൊന്നാണ്. 1930 കളിൽ നിർമിച്ച ജെട്ടി സംസ്ഥാനത്തെ ആദ്യകാല ജെട്ടികളിലൊന്നാണ്. സ്വാതന്ത്രാനന്തരം ജലഗതാഗത വകുപ്പിന് കീഴിലെത്തിയ ജെട്ടി നിരന്തര അവഗണനയെ തുടർന്ന് നശിക്കുകയായിരുന്നു. തുറമുഖം, ഫോർട്ടുകൊച്ചി ,കൊച്ചിനഗരം എന്നിവ യുമായി പ്രതിദിനം 60 ഓളം സർവീസു കളിലൂടെ 5000-6000 രൂപയുടെ വരുമാനം ലഭിച്ചിരുന്നു.
ജെട്ടി അടിയന്തരമായി തുറന്ന് നൽകാൻ അധികാരികൾ നടപടി സ്വീകരിക്കണം
കെ.ബി. ജബാർ
സാമൂഹ്യ പ്രവർത്തകൻ