മൂവാറ്റുപുഴ: മാത്യു കുഴൽനാടൻ എം.എൽ.എ സ്ഥാനം രാജിവയ്ക്കുക എന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴയിൽ ജനകീയ വിചാരണ നടക്കും. ഇന്ന് വൈകിട്ട് 5ന് മൂവാറ്റുപുഴ 130 ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന പ്രകടനം നഗരം ചുറ്റി കച്ചേരിത്താഴത്ത് സമാപിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനവും സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്യും.