മൂവാറ്റുപുഴ: മൂവാറ്റുപുഴ മണ്ഡലത്തിൽ ഇലക്ട്രിക്കൽ വെഹിക്കിൾ ചാർജിംഗ് സ്റ്റേഷൻ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മാത്യു കുടൽനാടൻ എം.എൽ.എ കെ.എസ്.ഇ.ബി എക്സിക്യൂട്ടീവ് എൻജിനീയർക്ക് കത്ത് നൽകി. കെ.എസ്.ആർ.ടി.സി ജംഗ്ഷൻ, കെ.എസ്.ഇ.ബി സബ്സ്റ്റേഷൻ മാറാടി, വാഴക്കുളം, അമ്പലംപടി, പോത്താനിക്കാട്, പൈങ്ങോട്ടൂർ ജംഗ്ഷൻ, വടക്കൻ പാലക്കുഴ, പണ്ടപ്പള്ളി കവല, മൂവാറ്റുപുഴ ചാടിക്കടവ് കവല, മുളവൂർ പൊന്നിരിക്കപറമ്പ് എന്നിവിടങ്ങളിൽ ചാർജിംഗ് സ്റ്റേഷനുകൾ അനുവദിക്കണമെന്നാണ് ആവശ്യം. ചാർജിംഗ് സ്റ്റേഷന്റെ കുറവുമൂലം ഇലക്ട്രിക്കൽ വാഹന ഉപഭോക്താക്കൾ പരാതിയുമായി എത്തിയതോടെയാണ് എം.എൽ.എ കത്ത് നൽകിയത്.