ആലുവ: പുക്കാട്ടുപടി കളത്തിൽ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷം ഇന്നും നാളെയുമായി നടക്കും. ഇന്ന് രാവിലെ 5ന് ഗണപതിഹോമം, വിശേഷാൽ പൂജ, വൈകിട്ട് 6.15ന് ദീപാരാധന തുടർന്ന് പ്രഭാഷണം, പ്രസാദ ഊട്ട്, ഗ്രാമോത്സവം. നാളെ രാവിലെ 5ന് ഗ്രാമപ്രദക്ഷിണം, 10.30ന് ഭജനോത്സവ്, 12 മണിക്ക് പ്രസാദ ഊട്ട്, വൈകിട്ട് 5ന് പഞ്ചാരിമേളം, പഞ്ചവാദ്യം തുടർന്ന് ദീപാരാധന, മേജർ സെറ്റ് കഥകളി ശ്രീരാമപട്ടാഭിഷേകം. രാത്രി 8ന് പ്രസാദ ഊട്ട്. ക്ഷേത്ര ചടങ്ങുകൾക്ക് തന്ത്രി പാലാ പൂവരണി തേവണംകോട്ട്ഇല്ലം നാരായണൻ നമ്പൂതിരി, മേൽശാന്തി പൂതോഴി മഠം ശ്രീകൃഷ്ണൻ എമ്പ്രാന്തിരി എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും.