music

കൊച്ചി: കൊച്ചി നഗരസഭയുടെ ഹാപ്പിനെസ് കൊച്ചി പദ്ധതിയും എറണാകുളം ജനറൽ ആശുപത്രിയും സംയുക്തമായി സംഘടിപ്പിക്കുന്ന സാന്ത്വന സംഗീതം ഇന്ന് രാവിലെ 11.30ന് ജനറൽ ആശുപത്രിയിൽ നടക്കും. സംഗീത പരിപാടിക്ക് ശേഷം കാൻസർ വാർഡിലും കുട്ടികളുടെ വാർഡിലും സംഗീത സ്പർശമായി (മ്യൂസിക് തെറാപ്പി) എല്ലാ രോഗികളെയും സന്ദർശിക്കും. തൃക്കാക്കര ഭാരത് മാതാ കോളേജിലെ മ്യൂസിക്ക് ക്ലബ് ധ്വനിയുമായി സഹകരിച്ചാണ് സംഗീത പരിപാടി സംഘടിപ്പിക്കുന്നത്. കൊച്ചി നഗരത്തിനെ സമഗ്രമായ മാനസിക ആരോഗ്യമുള്ള പ്രദേശമായി മാറ്റുകയാണ് ഹാപ്പനെസ് കൊച്ചിയുടെ ലക്ഷ്യമെന്ന് മേയർ അഡ്വ. എം.അനിൽകുമാർ വാർത്താക്കുറിപ്പിൽ അറിയിച്ചു.