mosc
കോലഞ്ചേരി എം.ഒ.എസ്.സി മെഡിക്കൽ കോളേജിലെ നഴ്സസ് ദിനാഘോഷം മെഡിക്കൽ മിഷൻ വൈസ് പ്രസിഡന്റ് ഡോ. തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യുന്നു

കോലഞ്ചേരി: കോലഞ്ചേരി എം.ഒ.എസ്.സി മെഡിക്കൽ കോളേജിലെ നഴ്സസ് ദിനാഘോഷം മെഡിക്കൽ മിഷൻ വൈസ് പ്രസിഡന്റ് ഡോ. തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജ് ഡീൻ ഡോ. കെ.കെ. ദിവാകർ ആമുഖപ്രഭാഷണം നടത്തി. എറണാകുളം സെന്റ് തെരേസാസ് സ്ഥാപനങ്ങളുടെ മാനേജർ റവ. ഡോ. സിസ്​റ്റർ വിനീത മുഖ്യപ്രഭാഷണം നടത്തി. നഴ്‌സിംഗ് സൂപ്രണ്ട് ഗ്രേസി ജോസഫ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. മൂന്ന് പതി​റ്റാണ്ടിലേറെ ആതുര ശുശ്രൂഷ മേഖലയിൽ പ്രവർത്തിച്ച മെഡിക്കൽ മിഷൻ കുടുംബാംഗങ്ങളെ ഓർഗനൈസിംഗ് സെക്രട്ടറി സണ്ണി കെ. പീ​റ്റർ ആദരിച്ചു. പതോളജി വിഭാഗം മേധാവി ഡോ. ഉഷ പുതിയോട്, ഫാ. ജോൺ കുരിയാക്കോസ്, കോളേജ് ഓഫ് നഴ്‌സിംഗ് വൈസ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. നമിത സുബ്രഹ്മണ്യം, ഐഷ അബുബക്കർ, മിനി കെ. പോൾ എന്നിവർ സംസാരിച്ചു.