jaiji

കൊച്ചി: പത്രപ്രവർത്തകൻ ജയ്ജി പീറ്ററുടെ 27-ാം അനുസ്മരണ സമ്മേളനവും പരിസ്ഥിതി സംവാദമായ ഇക്കോലോഗും ഇന്ന് രാവിലെ 10.30ന് ചാവറ കൾച്ചറൽ സെന്ററിൽ നടക്കും. ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ.എസ്. സോമനാഥ് ഉദ്ഘാടനം ചെയ്യും.
ജയ്ജി പീറ്റർ ഫൗണ്ടേഷന്റേയും ചാവറ കൾച്ചറൽ സെന്ററിന്റേയും ആഭിമുഖ്യത്തിലാണ് പരിപാടി. ഫൗണ്ടേഷൻ പ്രസിഡന്റ് ജോസഫ് ജെ. കരൂർ അദ്ധ്യക്ഷത വഹിക്കും.
മലയാളമനോരമ സീനിയർ അസിസ്റ്റന്റ് എഡിറ്റർ വി.കെ. രവിവർമ്മ തമ്പുരാൻ ആമുഖപ്രഭാഷണം നടത്തും. ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ്, മുൻ വിവരാവകാശ കമ്മിഷണർ കെ.വി. സുധാകരൻ എന്നിവർ സംസാരിക്കും.