ആലുവ: ആലുവ അദ്വൈതാശ്രമ വളപ്പിൽ കണ്ടെത്തിയ മലമ്പാമ്പിനെ പിടികൂടി വനം വകുപ്പിന് കൈമാറി. ഇന്നലെ രാവിലെ ഒമ്പത് മണിയോടെ പുതിയ ഗുരു മണ്ഡപത്തിന് മുൻവശം ഇടതുവശത്തെ മതിലിനോട് ചേർന്ന് ആശ്രമം സെക്യൂരിറ്റി ജീവനക്കാരൻ സുരേഷാണ് മലമ്പാമ്പിനെ കണ്ടെത്തിയത്. തുടർന്ന് ആശ്രമം അധികൃതർ ആലുവ പൊലീസിനെയും വനം വകുപ്പിനെയും വിവരമറിയിച്ചു. വനം വകുപ്പ് നിയോഗിച്ചതനുസരിച്ച് പാമ്പ് പിടുത്തക്കാരൻ കാസിനോ സ്വദേശി ഷൈൻ സ്ഥലത്തെത്തുമ്പോഴേക്കും പാമ്പ് സമീപത്തെ കണിക്കൊന്നയിലേക്ക് കയറിയിരുന്നു. തുടർന്ന് മരത്തിൽ നിന്ന് പാമ്പിനെ പിടികൂടി ചാക്കിലാക്കി വനം വകുപ്പിന് കൈമാറി. ഏഴടിയോളം നീളമുണ്ട്. പെരിയാറിൽ നിന്ന് കയറിയതാണെന്നാണ് നിഗമനം