പെരുമ്പാവൂർ: ഇരിങ്ങോൾ ഗവ. വി.എച്ച്.എസ് സ്കൂളിന് എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം. പരീക്ഷ എഴുതിയ 26 പേരും മികച്ച മാർക്കോടുകൂടി ഉപരി പഠനത്തിന് യോഗ്യതനേടി. അഞ്ച് വിദ്യാർത്ഥികൾ ഫുൾ എ പ്ലസ് നേടി. തുടർച്ചയായി പതിനൊന്നാം വർഷമാണ് സ്കൂൾ നൂറുമേനി നേടിയത്. വി.എച്ച്.എസ്.ഇ പരീക്ഷയിലും 90 ശതമാനത്തിലധികം വിജയം നേടി എറണാകുളം ജില്ലയിൽ നാലാം സ്ഥാനം സ്കൂൾ നേടിയിരുന്നു. വെല്ലുവിളികളെ അതിജീവിച്ച് സ്പെഷ്യൽ കെയർ സെന്ററിലെ 70 ശതമാനം സെറിബ്രൽ പാൾസി ബാധിച്ച അബാൻ നാസർ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ നേടിയ വിജയവും ശ്രദ്ധേയമായി. നാല്പതിലധികം അന്യ സംസ്ഥാന തൊഴിലാളികളുടെ മക്കളും ഇവിടെ പഠിക്കുന്നുണ്ട്.