പെരുമ്പാവൂർ: മുടക്കുഴ ആനന്ദാനത്ത് ഭഗവതി ക്ഷേത്രത്തിൽ ദേവീഭാഗവത നവാഹ യജ്ഞം ഇന്ന് മുതൽ 19 വരെ നടക്കും. ക്ഷേത്രം തന്ത്രി തരണനെല്ലൂർ പടിഞ്ഞാറെ മന പത്മനാഭൻ നമ്പൂതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിക്കും. യജ്ഞാചാര്യ സരോജം രാജേന്ദ്രൻ. ദിവസവും രാവിലെ 7.30 മുതൽ ദേവീഭാഗവത പാരായണം, പ്രഭാഷണം. ഇന്ന് രാത്രി 7.30ന് ആദ്ധ്യാത്മിക പ്രഭാഷണം, തുടർന്ന് സെമി ക്ലാസിക്കൽ ഡാൻസ്. ഞായറാഴ്ച രാത്രി 7.30ന് തിരുവാതിരകളി, സെമി ക്ലാസിക്കൽ ഡാൻസ്. തിങ്കളാഴ്ച രാത്രി 7.30ന് തിരുവാതിരകളി, ഇലക്ട്രോണിക് കീ ബോർഡ് ആൻഡ് മ്യൂസിക്. ചൊവ്വാഴ്ച 7.30മുതൽ തിരുവാതിരകളി. ബുധനാഴ്ച രാത്രി 7.30ന് പുല്ലാങ്കുഴൽ വാദനം. വ്യാഴാഴ്ച രാത്രി 7.30ന് സോപാനസംഗീതം, തുടർന്ന് വിളക്കാട്ടം, സെമി ക്ലാസിക്കൽ ഡാൻസ്. വെള്ളിയാഴ്ച രാത്രി 7.30ന് നൃത്തശില്പം. ശനിയാഴ്ച പുലർച്ചെ രാത്രി 7.30ന് ചാക്യാർകൂത്ത്. ഞായറാഴ്ച രാവിലെ 11ന് താലപ്പൊലി, ചെണ്ടമേളം, തുടർന്ന് ഭാഗവത പാരായണ സമർപ്പണം, അവഭൃഥസ്‌നാനം, മംഗളാരതി, ആചാര്യദക്ഷിണ.