oxygen

കൊച്ചി: ദക്ഷിണേന്ത്യയിലെ പ്രമുഖ ഡിജിറ്റൽ ഉത്പന്ന വിതരണക്കാരായ ഓക്സിജനിൽ സ്മാർട്ട്‌ഫോണിന് മാത്രമായി പുതിയ വിപണന പദ്ധതി ആരംഭിച്ചു. ഓക്‌സിജൻ ബ്രാൻഡ് അംബാസിഡറായ ദുൽഖർ സൽമാൻ. ഓക്‌സിജൻ സി. ഇ. ഒ ഷിജോ കെ. തോമസ് എന്നിവർ സംയുക്തമായി പ്രചാരണം ഉദ്ഘാടനം ചെയ്തു. കുറഞ്ഞ വില, മികച്ച വില്പനാന്തര സേവനം എന്നിവ ഇതിലൂടെ ഓക്സിജൻ ഉറപ്പുനൽകുന്നു. സാംസംഗ്, വിവോ, ഒപ്പോ, റിയൽമീ, റെഡ്മി എന്നിവയ്ക്ക് പുറമെ ഐക്യു, മൊട്ടോറോള, പോക്കോ എന്നിവയും ഇവിടെ നിന്ന് ഇളവുകളോടെ വാങ്ങാം.

ഓക്സിജനിൽ നിന്ന് വാങ്ങുന്ന സ്മാർട്ട് ഫോണുകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ പ്രത്യേക സംവിധാനവുമുണ്ടാകും. വിവിധ ധനകാര്യ കമ്പനികളുടെടെ സഹകരണത്തോടെ തവണ വ്യവസ്ഥയിൽ സ്മാർട്ട് ഫോൺ വാങ്ങാനും ഇതിലൂടെ കഴിയും. എല്ലാ സ്മാർട്ട് ഫോണുകളുടെയും ആക്‌സസറീസും ഓക്‌സിജൻ ഷോറൂമുകളിൽ ലഭ്യമാണ്. പഴയ ഫോണുകൾ മാറ്റി പുതിയത് വാങ്ങുവാൻ ആകർഷകമായ എക്‌സ്‌ചേഞ്ച് ഓഫറുകളും ലഭ്യമാണ്. ഏതുതരം സ്മാർട്ട് ഫോണു കളും 50 ശതമാനം തുകയിൽ ഇവിടെ സർവീസ് ചെയ്ത് നൽകും.