കോലഞ്ചേരി: പല പദ്ധതികളുടെയും ഭാഗമായി റോഡ് കുഴിയാക്കാനുള്ള ഉത്സാഹം റിപ്പയർ ചെയ്യുന്നതിൽ കാണുന്നില്ല എന്ന പരാതി തുടരുന്നു. കോലഞ്ചേരി പ്രാദേശിക മേഖലകളിലെ പൊതു റോഡ് കുഴിച്ചുള്ള ജൽ ജീവൻ മിഷന്റെ പൈപ്പിടലാണ് ഇപ്പോൾ അപകട കെണിയായിരിക്കുന്നത്. റോഡിന്റെ ഭൂരിഭാഗം പ്രദേശങ്ങളും ജെ.സി.ബി ഉപയോഗിച്ച് വലിയ തോട് കീറി പൈപ്പ് നിക്ഷേപിച്ചതിനുശേഷം അറ്റകുറ്റപ്പണികൾ നടത്താത്തതാണ് നാട്ടുകാർക്ക് തലവേദനയായി മാറിയത്. പൈപ്പ് ഇടുന്ന വർക്ക് എടുത്തിട്ടുള്ള കോൺട്രാക്ടർമാർക്ക് തുക അപ്പപ്പോൾ അക്കൗണ്ട് വഴി നൽകുന്ന രീതിയിലാണ് നിലവിലെ ടെൻഡർ നടപടികൾ. അതു കൊണ്ട് തന്നെ പൈപ്പിട്ട ശേഷം അറ്റകുറ്റ പണിയ്ക്ക് മുതിരാതെ അടുത്ത സ്ഥലത്ത് പൈപ്പിടുന്ന തിരക്കിലാണവർ. റോഡ് അറ്റകുറ്റ പണി ഒന്നിച്ച് പൂർത്തിയാക്കുന്നതാണ് അവർക്ക് കൂടുതൽ ലാഭമെന്നതിനാൽ വർക്ക് പെർമിറ്റ് തീരുന്ന സമയം വരെ കാത്തിരിക്കുന്നതാണ് ഇപ്പോഴത്തെ രീതി. ഇതോടെ റോഡുകൾ ദീർഘകാലം പൊളിഞ്ഞ അവസ്ഥയിൽ തുടരുകയാണ്.
വേനൽ കടുത്തതോടെ പൊളിച്ച റോഡിലെ പൊടിശല്ല്യം നാട്ടുകാരെ വലയ്ക്കുന്നു രണ്ട് ദിവസമായി പെയ്യുന്ന വേനൽ മഴയിൽ പൈപ്പിട്ട ഭാഗത്ത് വാഹനങ്ങൾ താഴ്ന്ന് പോകുന്ന സ്ഥിതി മാനാന്തടം കോക്കരമന റോഡിൽ മിൽമയുടെ വാഹനം അപകടത്തിൽപ്പെട്ടുവാഹനം കയറ്റിവിട്ടത് നാട്ടുകാരുടെ സഹായത്തോടെ