കോതമംഗലം: നേര്യമംഗലം വില്ലാഞ്ചിറയിൽ ഓട്ടത്തിനിടയിൽ കാറിന് തീപിടിച്ചു. നാട്ടുകാർ അടുത്തുള്ള ഹോട്ടലിൽ നിന്നുള്ള എക്റ്റിംഗ്യൂഷർ ഉപയോഗിച്ച് തീ പടരാതെ നിയന്ത്രിച്ചു. തുടർന്ന് കോതമംഗലത്ത് നിന്നെത്തിയ അഗ്‌നിരക്ഷാസേന വെള്ളം പമ്പ് ചെയ്ത് അപകടാവസ്ഥ പൂർണമായും ഒഴിവാക്കി കാർ റോഡരുകിലേക്ക് നീക്കി ഗതാഗതം സുഗമമാക്കി.
ഗ്രേഡ് അസി.ഫയർ സ്റ്റേഷൻ ഓഫീസർ സുനിൽ മാത്യു, വിൽസൺ പി. കുര്യാക്കോസ്, മുഹമ്മദ് ഷിബിൽ, കെ.എം.അഖിൽ , സുധീഷ് കെ.യു.സനിൽകുമാർ എന്നിവർ ചേർന്നാണ് തീ അണച്ചത്. എറണാകുളം സ്വദേശി രഘുവിന്റെ ഉടമസ്ഥതയിലുള്ള കാർ അഗ്നിബാധയെതുടർന്ന് പൂർണമായും തകരാറിലായി. ഏകദേശം നാലു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.