padam

കൊച്ചി: എളംകുളം ഫാത്തിമാ മാതാ ഇടവകയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പോർച്ചുഗലിലെ ഫാത്തിമയിൽ നിന്നെത്തിച്ച പരിശുദ്ധ ഫാത്തിമ മാതാവിന്റെ തിരുസ്വരൂപം വരാപ്പുഴ അതിരൂപത ആസ്ഥാന മന്ദിരത്തിൽ മെത്രാപൊലീത്ത ഡോ. ജോസഫ് കളത്തിപറമ്പിൽ ഏറ്റുവാങ്ങി. തുടർന്ന് മെത്രാപ്പൊലീത്ത കിരീടംധരിപ്പിച്ച് തിരുസ്വരൂപം ആശീർവദിച്ച് ഫാത്തിമ ഇടവകയ്ക്ക് കൈമാറി. തിരുസ്വരൂപം ഇടവകയിലെ മുഴുവൻ വീടുകളിലും എത്തിക്കും. ബ്ലോക്കുതലത്തിൽ വിശ്വാസ സംഗമങ്ങളും ഇതോടൊപ്പം നടക്കും. ഒക്ടോബർ 20നാണ് ജൂബിലി സമാപനാഘോഷം. ചടങ്ങിൽ സേവ്യർ ചക്കനാട്ട്, റോയി പണ്ടാരത്തുണ്ടിയിൽ, വിൽസൺ നടുവിക്കുന്നത്ത്, ജെസ്റ്റിൻ കോച്ചേരി, പീറ്റർ ഡാമിയൻ, ജോസഫ് ചാണയിൽ തുടങ്ങിയവർ പങ്കെടുത്തു.