കൊച്ചി: പട്ടികജാതി വികസനവകുപ്പിന്റെ അധീനതയിൽ ആലുവ കീഴ്മാട് പ്രവർത്തിക്കുന്ന ആൺകുട്ടികൾക്കായുള്ള ഗവ. മോഡൽ റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂളിലേക്ക് 2024-25 അദ്ധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന് പട്ടികജാതി/ പട്ടികവർഗ/ മറ്റ് സമുദായത്തിൽപ്പെട്ട വിദ്യാർത്ഥികളിൽനിന്ന് അപേക്ഷക്ഷണിച്ചു. അപേക്ഷിക്കാനുള്ള അവസാന തീയതി: ജൂൺ 5. ഫോൺ: 0484- 2624115, 9446565337 (പ്രിൻസിപ്പൽ).