പറവൂർ: പറവൂർ മേഖലയിലെ കുടിവെള്ളക്ഷാമം അടിയന്തരമായി പരിഹരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിക്കാൻ കളക്ടർക്ക് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നിർദ്ദേശം നൽകി. ദേശീയപാത നിർമ്മാണപ്രദേശത്തെ വൈദ്യുതി, കുടിവെള്ളപ്പൈപ്പ് എന്നിവ ദേശീയപാത അതോറിട്ടിയുടെ ചെലവിൽ മാറ്റണം. എന്നാൽ ഇതിന് ദേശീയപാത അതോറിട്ടി തയ്യാറാകാത്തതാണ് പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷമാകാനിടയാക്കുന്നത്.

16ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിക്കാമെന്ന് കളക്ടറുടെ ഓഫീസിൽനിന്ന് മറുപടി ലഭിച്ചിട്ടുണ്ട്.