padam
ചിന്മയ വിശ്വവിദ്യാപീഠം കല്പിത സർവകലാശാലയുടെ ഓണക്കൂറിലെ പെരിയപ്പുറത്തെ പുതിയ കെട്ടിടസമുച്ചയം

കൊച്ചി: ചിന്മയ വിശ്വവിദ്യാപീഠം കല്പിത സർവകലാശാലയുടെ ഓണക്കൂറിലെ പെരിയപ്പുറത്തെ പുതിയ കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം ആദി ശങ്കരാചാര്യരുടെ ജന്മദിനമായ നാളെ നടക്കും. ലളിത വിദ്യാപ്രതിഷ്ഠാനം എന്ന പേരിലുള്ള കെട്ടിടസമുച്ചത്തിന്റെ ഉദ്ഘാടനം ചിന്മയമിഷൻ ആഗോള അദ്ധ്യക്ഷനും സർവകലാശാല ചാൻസലറുമായ സ്വാമി സ്വരൂപാനന്ദ സരസ്വതി നിർവഹിക്കും. ഇന്ന് ലക്ഷ്മിനാരായണ പൂജ നടക്കും. കെട്ടിട സമുച്ചയത്തിൽ ഉൾപ്പെടുന്ന ഡൈനിംഗ് ബ്ലോക്ക് സ്വാമി സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യും.

നാളെ രാവിലെ എട്ടുമുതൽ ഗണപതിഹോമവും സരസ്വതി പൂജയും. ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷനിലെ ആചാര്യൻ സ്വാമി ശാരദാനന്ദ സരസ്വതി ചടങ്ങുകൾക്ക് നേതൃത്വം നൽകും. ആറു നിലകളിലായി തയ്യാറാക്കിയ അക്കാഡമിക് ബ്ലോക്ക്, ആൾകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള ഹോസ്റ്റലുകൾ എന്നിവയുടെ ഉദ്ഘാടനം തുടർന്ന് നടക്കും. ചിന്മയമിഷൻ ഗുരുജിയും സർവകലാശാലയുടെ സ്ഥാപക ചാൻസലറുമായ സ്വാമി തേജോമയാനന്ദ സന്നിഹിതനാകും. സമ്മേളനത്തിൽ സർവകലാശാല വൈസ് ചാൻസിലർ പ്രൊഫ. അജയ് കപൂർ, മാനേജിംഗ് ട്രസ്റ്റി ഡോ. അപ്പാറാവു മുക്കാമല തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.